മോഹൻലാലിന്റെ മരുമകൾ ആകണമെന്ന് ഗായത്രി സുരേഷ്; ചുമ്മാതല്ല പ്രണവ് നാട്ടിൽ കാലുകുത്താത്തത് എന്ന് സോഷ്യൽ മീഡിയ
കൊച്ചി: നടൻ മോഹൻലാലിന്റെ മരുമകൾ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നടി ഗായത്രി സുരേഷിനെ ട്രോളി സോഷ്യൽ മീഡിയ. ഗായത്രി സുരേഷിന്റെ വാർത്തകൾക്ക് താഴെയും ഫേസ്ബുക്കിലും പരിഹാസ കമന്റുകൾ നിറയുകയാണ്. നേരത്തെയും പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന നടിയുടെ പരാമർശം സോഷ്യൽ മീഡിയയുടെ പരിഹാസത്തിനിടയാക്കിയിരുന്നു.
ഗായത്രിയുടെ ആഗ്രഹം പ്രണവ് മോഹൻലാലിന് അറിയാം. അതുകൊണ്ടാണ് പ്രണവ് മറ്റുനാടുകളിൽ കറങ്ങി നടക്കുന്നത് എന്നാണ് ചിലർ പറഞ്ഞത്. ആഗ്രഹമൊക്കെ കൊള്ളാം. പക്ഷെ ഈ ആഗ്രഹവുമായി മോഹൻലാലിന്റെ അടുത്ത് ചെന്നാൽ കൊള്ളുമെന്നും ചിലർ പറയുന്നു. ഈ മോഹം അതിമോഹമാണെന്ന് സൂചന നൽകുന്നവരും ഉണ്ട്.
കാണാൻ നല്ല കൊച്ചാണ്. പക്ഷെ സംസാരിക്കാൻ വിടരുത്. പ്രണവിനെ കെട്ടാൻ മറ്റൊരു നല്ല കുട്ടിയുണ്ടെന്നും പറയുന്നുണ്ട്. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗായത്രി സുരേഷ് തന്റെ ആഗ്രഹം ആവർത്തിച്ചത്. ഇതിന് കാരണവും നടി പറയുന്നു. മോഹൻലാലിന്റെ കുടുംബം തനിയ്ക്ക് വളരെ ഇഷ്ടമാണ്. ആ കുടുംബത്തിന്റെ അന്തരീക്ഷം താൻ ആഗ്രഹിച്ചപോലെയാണ്. അതുകൊണ്ട് തന്നെ ആ കുടുംബത്തിലെ അംഗമാകാൻ ആഗ്രഹം ഉണ്ടെന്നും ആയിരുന്നു നടി പറഞ്ഞത്.