News
മുംബൈയിലെ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; കൊവിഡ് രോഗികളെ അടക്കം ഒഴിപ്പിച്ചു
മുംബൈ: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് സെന്‍ട്രല്‍ മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. 20 കൊവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്.
എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്‌നിശമന സേന സ്ഥലത്തെത്തി. ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥര്‍ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News