CrimeKeralaNews

ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനി അടക്കം മൂന്നു പേരെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തു

കോട്ടയം:ചങ്ങനാശ്ശേരിയിൽ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവര ത്തി ന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ആർ രാജേഷിന്റെ നേതൃത്വത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് ടീമംഗങ്ങളും, എക്സൈസ് ഇൻസ്പെക്ടർ ശ്രീ അൽഫോൺസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ടീമംഗങ്ങളും ചേർന്ന് ചങ്ങനാശ്ശേരി ICO ജംഗ്ഷനിലുള്ള ലോഡ്ജിൽ നടത്തിയ സംയുക്ത റെയ്ഡിൽ 4.400kg കഞ്ചാവ് പിടികൂടി.

ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന സംഘത്തിലെ പ്രധാനിയായ എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ അരീക്കൽ വീട്ടിൽ എബിൻ ജോയ് 33 വയസ്സ്, ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി വില്ലേജ് വാഴപ്പള്ളി കരയിൽ പാറശ്ശേരി വീട്ടിൽ ദിവാൻജി PM 34 വയസ്സ്, ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പുഴവാത്കരയിൽ പാറാട്ട് താഴ്ച്ചയിൽ വീട്ടിൽ അസീഫ് PA എന്നിവർ അറസ്റ്റിലായി.

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗമായ അസിസിനാണ് ലോഡ്ജിൽ കഞ്ചാവ് ഇടപാട് നടക്കുന്നത് സംബന്ധിച്ചുള്ള ആദ്യ വിവരം ലഭിക്കുന്നത്. തുടർന്ന് എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ഏതാനും ദിവസങ്ങളായി സ്ഥലത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യാൻ ഉപയോഗിച്ചുവന്നിരുന്ന KL 41J 9579 Hero Honda mastero സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ R രാജേഷ്, ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, കമ്മിഷണർ സ്‌ക്വാഡ് പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കെ എൻ സുരേഷ്കുമാർ,M അസിസ്, നജ്മുദ്ദീൻ, ലിബിൻ L, ജിയെഷ് ടി,ഷിജു കെ,ചങ്ങനാശ്ശേരി എക്സൈസ് റെയിഞ്ച് പ്രവെന്റിവ്‌ ഓഫീസർ മാരായ നിസാം, VN പ്ര ദീപ് കുമാർ, എം നൗഷാദ് എക്സൈസ് ഡ്രൈവർ മനീഷ് എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker