CrimeKeralaNewsRECENT POSTS
കഞ്ചാവ് മാഫിയയെ പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കുത്തേറ്റു
മലപ്പുറം: കഞ്ചാവ് വില്‍പ്പന പിടികൂടാനെത്തിയ എസ്.ഐയ്ക്ക് കഞ്ചാവ് മാഫിയയുടെ കുത്തേറ്റു. അരിക്കോട് പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പള്‍ എസ്.ഐ നൗഷാദ് സി.കെയ്ക്കാണ് കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ കുത്തേറ്റത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മണിയോടെ ആരിക്കോട് സ്റ്റേഷനിലെ വിളയില്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം.
പ്രതി അരിക്കോട് വിളയില്‍ സ്വദേശി സമദിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കുത്തേറ്റ എസ്.ഐ നൗഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News