കൊച്ചിയില്‍ മകന്റെ സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി; പിന്നീട് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്‌സൈസ് തേടി നടന്ന പ്രതി
കൊച്ചി: വിദ്യാര്‍ത്ഥിയായ മകന്റെ സ്‌കൂള്‍ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ആദ്യം ഞെട്ടി, തുടര്‍ന്ന് നടത്തിയ അവസരോചിത ഇടപെടലില്‍ കുടുങ്ങിയത് എക്‌സൈസ് തേടി നടന്ന കഞ്ചാവ് കടത്തലിലെ മുഖ്യ ഇടനിലക്കാര്‍. കുട്ടമശ്ശേരി കുമ്പശേരി വീട്ടില്‍ ആസാദിനെയാണ് വീട്ടമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് എക്‌സൈസ് സംഘം വലയിലാക്കിയത്. ുആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ എക്‌സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെ ആസാദിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. തുടര്‍ന്ന് എക്‌സൈസ് സീക്രട്ട് ഗ്രൂപ്പിന്റെ സഹായത്തോടെ ഇയാളെ കുടുക്കുകയായിരിന്നു. സൗദി അറേബ്യയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നു രണ്ടേകാല്‍ കിലോ കഞ്ചാവും വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു.