CrimeNationalNewsRECENT POSTS
വീണ്ടും കണ്ണില്ലാത്ത ക്രൂരത; തൃപുരയില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി
അഗര്‍ത്തല: രാജ്യത്തെ നടുക്കി വീണ്ടും കണ്ണില്ലാത്ത കൊടുംക്രൂരത. ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പതിനേഴുകാരിയെ തീകൊളുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് സംഭവം. കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരിന്നു.
കാമുകനും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ തീകൊളുത്തിയത്. സംഭവത്തില്‍ കാമുകന്‍ അജയ് രുദ്രപോള്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഒരു മാസം മുമ്പ് പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് കാമുകനും സംഘവും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News