വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു,അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍
മംഗലാപുരം: സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍.പുത്തൂര്‍ സ്വദേശികളായ ഗുരുനന്ദന്‍,പ്രജ്വാള്‍,കിഷന്‍,സുനില്‍,പ്രഖ്യാത് എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും 19 വയസാണുള്ളത്.
18 കാരിയുടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍,വിദ്യാര്‍ത്ഥിനിയെ ലഹരിനല്‍കി മയക്കിയശേഷം കാറില്‍ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷസംഘത്തെ രൂപീകരിച്ച് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു.ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിയ്ക്കുന്നുമുണ്ട്. വീഡിയോ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കുമെന്നും പോലീസ് മുന്നറിയിപ്പു നല്‍കുന്നു.
ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ സമൂഹമാധ്യമ നിരീക്ഷണ വിഭാഗമാണ് സ്വമേധയാ കേസെടുത്തത്.