പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണ് കാണികൾക്ക് പരുക്കേറ്റു. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനലിനിടെ രാത്രി 10.30 യ്ക്കാണ് സംഭവം.
ഗാലറിക്ക് താങ്ങാവുന്നതിലേറെ കാണികളെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഡിയത്തിന് അനുമതി ഉണ്ടായിരുന്നു. കണക്കിലധികം ആളെത്തിയോയെന്ന് പരിശോധിക്കുമെന്ന് പട്ടാമ്പി പൊലീസ് പറഞ്ഞു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News