KeralaNewsRECENT POSTS
ഐ.എ.സുകാര്‍ ദൈവമല്ല, അര്‍ധരാത്രി മദ്യപിച്ച് വണ്ടിയോടിക്കുന്ന മണ്ടന്മാര്‍ ഇനിയും സംസ്ഥാനത്തുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍
ആലപ്പുഴ: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്ന് ജി. സുധാകരന്‍ പറഞ്ഞു. അവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനം ഓടിക്കുന്ന മണ്ടന്മാരാണ്.
ഐ.എ.എസുകാര്‍ ദൈവമല്ല, അവര്‍ മനുഷ്യര്‍ തന്നെയാണ്. താനിത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസ് ഒരു മത്സരപ്പരീക്ഷ മാത്രമാണ്. ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News