FeaturedHome-bannerNationalNews
സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില വീണ്ടും മുന്നോട്ട്
ഇന്ധനവില തുടർച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 39 പൈസ വീതമാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ പെട്രോളിന് 90 രൂപ 85 പൈസയും ഡീസലിന് 85 രൂപ 49 പൈസയുമായി. 92 രൂപ 69 പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. 87 രൂപ 22 പൈസയാണ് തലസ്ഥാനത്തെ ഡീസൽ വില.
രാജ്യത്തെ ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരിക്കുകയാണ്. ഇന്ധനവില കൂടുന്നത് അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News