ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ക്ക് 50 മീറ്റര്‍ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വില്‍പ്പന പാടില്ലെന്ന് ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേഡ് അതോറിറ്റി. വിദ്യാര്‍ഥികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
സ്‌കൂളുകളില്‍ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ 2015-ല്‍ ഡല്‍ഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചിരുന്നു. സ്‌കൂളുകളില്‍ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് നാഷണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷന്‍ അധികൃതര്‍ അറിയിച്ചിരുന്നു.
കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ളതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ ഭക്ഷ്യവസ്തുക്കളാണ് ‘ജങ്ക് ഫുഡ്’ എന്നറിയപ്പെടുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News