ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്; പോണ്‍ താരം ഒടുവില്‍ പിടിയിലായത് ഇങ്ങനെ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന്റെ മറവില്‍ ലൈംഗിക ബിസിനസ്സ് നടത്തി വന്നിരുന്ന പോണ്‍ താരം ഒടുവില്‍ പിടിയിലായി. കാറ്റ് ലീ എന്നറിയപ്പെടുന്ന 32കാരിയായ സൈനാ എല്ലെമോറാണ് പിടിയിലായത്. രഹസ്യമായി ലൈംഗിക തൊഴിലിനായുള്ള പരസ്യം ചെയ്ത് വരികയായിരുന്നു. 15 മിനിറ്റ് സെക്‌സിന് 3000 രൂപയാണ് ഇവര്‍ ഈടാക്കിയിരുന്നത്.
താന്‍ പോണ്‍ മേഖല ഉപേക്ഷിച്ചെന്നും വോളന്റിയറായി ജോലി ചെയ്തോളാമെന്നും അറിയിച്ചായിരുന്നു സൈനാ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമായ ഓക്സ്ഫാമിന്റെ പരമാധികാരികളെ അറിയിച്ചിരുന്നത്. തന്റെ ഒരു ഇടപാടുകാരനെ ഇവര്‍ സ്ഥാപനത്തിന്റെ പിന്നില്‍ വച്ച് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തതോടെയാണ് ഇവരുടെ രഹസ്യബിസിനസ്സ് പൊളിഞ്ഞത്.
ഓക്സ്ഫാമിലെ മാനേജര്‍മാരും മറ്റും വിശ്രമിക്കാന്‍ പോകുമ്പോഴോ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുമ്പോഴോ ആണ് കാറ്റ്ലീ ഇടപാടുകാരെ സ്ഥാപനത്തിലെ പിന്‍ വാതിലിലൂടെ ഉള്ളില്‍ കയറ്റുന്നത്. കാറ്റ്ലീ ഒരു ഇടപാടുകാരനെ മുറിയിലേക്ക് കയറ്റുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.