KeralaNews

കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യ വിഷബാധ; നൂറിലേറെ പേർ ചികിത്സതേടി

കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധ. കുട്ടികളും പ്രായമായവരുമടക്കം ഫ്ലാറ്റിൽ താമസിക്കുന്ന നൂറിലേറെ പേർ ഛർദിയും വയറിളക്കവും മൂലം ആശുപത്രിയിൽ ചികിത്സതേടി.

ജൂൺ ആദ്യമാണ് രോ​ഗം റിപ്പോർട്ട് ചെയ്തത്. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്ലാറ്റിൽ താമസിക്കുന്ന 340 പേർ ചികിത്സ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള ഇരുപതിലധികം കുട്ടികൾക്ക് വിഷബാധയേറ്റതായാണ് വിവരം. കുടിവെള്ളത്തിൽനിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ആരോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അളവിൽ ബാക്ടീരിയ സാന്നിധ്യം വെള്ളത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജലസംഭരണി, കിണർ, വാട്ടർ അതോറിറ്റി കണക്ഷൻ എന്നിവയിൽ നിന്നെല്ലാമുള്ള ജലം ഉപയോ​ഗിക്കുന്നുണ്ട്. ഫ്ലാറ്റിലെ പ്രധാന ജലശ്രോതസുകളിൽ ഏതിൽനിന്നാണ് രോ​ഗം പടർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർവഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിൽ ജലം ഉപയോഗിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button