ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കം; പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു
ഹൈദരാബാദ്: ഓര്‍ഡര്‍ ചെയ്ത പൂരി കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യവസായിയായ യുവാവ് പ്രഭാതക്ഷണം കഴിക്കാനാണ് ഹോട്ടലിലെത്തിയത്. പൂരി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഭക്ഷണം തയ്യാറാകാന്‍ 15 മിനിറ്റ് സമയമെടുക്കമെന്ന് പാചകക്കാരന്‍ അറിയിച്ചു. പക്ഷേ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. ഇതോടെ പ്രകോപിതനായ യുവാവും പാചകക്കാരനും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി.
ഇതിനിടെ അടുക്കളയിലേക്ക് പോയ പാചകക്കാരന്‍ തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാചകക്കാരനെതിരെ പോലീസ് അറസ്റ്റ് ചെയ്തു.