കോട്ടയം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ഇതുവരെ 46.06 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വീടുകളും കൃഷിയും നശിച്ചാണ് നാശനഷ്ടം ഏറെയും. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും 107 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1500 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. റോഡുകളും കലുങ്കുകളും തകരുകയും വൈദ്യുതി, ജലസേചന മേഖലയിലും നഷ്ടങ്ങള്‍ ഉണ്ടായി.
നാശനഷ്ടങ്ങളുടെ പ്രാഥമിക കണക്ക് താഴെ
വീടുകള്‍
പൂര്‍ണമായി തകര്‍ന്നവ-2
ഭാഗികമായി തകര്‍ന്നവ-107
നഷ്ടം-1.15 കോടി രൂപ.
കൃഷി- 1500.68 ഹെക്ടര്‍
നഷ്ടം- 35.51 കോടി
വൈദ്യുതി വിതരണം- 12.77 ലക്ഷം
പൊതുമരാമത്ത് റോഡുകള്‍-5.31 കോടി
ചെറുകിട ജലസേചനം – 1.2 കോടി
ഗ്രാമീണ റോഡുകള്‍-2.72 കോടി
കലുങ്കുകള്‍-5.5 ലക്ഷം
ആകെ-46.06 കോടി രൂപ