നാശം വിതച്ച് ഗംഗ കരകവിഞ്ഞൊഴുകുന്നു; ബിഹാറില്‍ വെള്ളപ്പൊക്കത്തില്‍ 25 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു
ബിഹാര്‍: ഉത്തരേന്ത്യയില്‍ നാശം വിതച്ച് ഗംഗാ നദി കരകവിഞ്ഞൊഴുകുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നു. പാട്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്നാണ് ഗംഗാ നദി കരകവിഞ്ഞൊഴുകിയത്. പാട്ന നഗരം പൂര്‍ണ്ണമായും വെള്ളത്തിലാണ്.
വീടുകളിലും ഫ്ളാറ്റുകളിലുമായി താമസിച്ചിരുന്നവര്‍ ആദ്യനില വെള്ളത്തില്‍ മുങ്ങിയതിനാല്‍ മുകളിലെ നിലകളിലേക്ക് കയറുകയും പിന്നീട് കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടക്കുകയുമാണ്. അതേസമയം, രക്ഷപ്രവര്‍ത്തര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
മഴക്കെടുതിയില്‍ ഇതുവരെ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. ബിഹാറില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരും. ഉത്തര്‍പ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയിലായിരിക്കുന്നത്.