Home-bannerKeralaNewsRECENT POSTS

പ്രളയത്തില്‍ നിന്ന് രക്ഷിച്ചതിന് കേരളത്തോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന!

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് രക്ഷാ പ്രവര്‍ത്തനം നടത്തിയതിന് പണം ആവശ്യപ്പെട്ട് വ്യോമസേന. 113 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി നേരത്തെയും വ്യോമസേന സംസ്ഥാനത്തോടു പണം ആവശ്യപ്പെട്ടിരുന്നു.

ഇതേതുടര്‍ന്ന്, പ്രളയം തകര്‍ത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനു കത്തയച്ചു. 2017-ല്‍ ഓഖി ദുരന്തവും 2018-ല്‍ പ്രളയത്തെയും നേരിടേണ്ടിവന്ന സംസ്ഥാനത്തിന് ഈ തുക കണ്ടെത്തുന്നതു പ്രയാസമാണെന്നു മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 മുതല്‍ തുടര്‍ച്ചയായി നാലു ദിവസമാണു വ്യോമസേനയും മറ്റു സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇത്തരത്തില്‍ വിമാനങ്ങളും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുളള ചെലവിലേക്കാണ് ഇത്രയും തുക നല്‍കണമെന്നാണ് വ്യോമസേന ആസ്ഥാനത്തു നിന്നുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker