FeaturedHome-bannerNationalNews
വ്യോമഗതാഗതം പുനരാരംഭിയ്ക്കുന്നു,തയ്യാറെടുപ്പിന് വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിന്റെ ഭാഗമായിരാജ്യത്ത് നിര്‍ത്തിവെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങള്‍ക്ക് ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നല്‍കിയത്. മേയ് പകുതിയോടെ സര്‍വ്വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തില്‍ മുപ്പത് ശതമാനം ആളുകളെ ഉള്‍ക്കൊള്ളിക്കാമെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ വിമാനത്തിന്റെ വാഹകശേഷിയുടെ മൂന്നിലൊന്ന് സീറ്റുകളിലാവും ആദ്യം യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകള്‍ എയര്‍പോര്‍ട്ടുകളില്‍ നടത്തണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയും തയ്യാറെടുപ്പിന് നിര്‍ദ്ദേശം നല്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News