ജയ്പൂര്‍: ഒറ്റ പ്രസവത്തില്‍ 25 കാരിക്ക് ജനിച്ചത് അഞ്ച് കുഞ്ഞുങ്ങള്‍. എന്നാല്‍ ഇതിലൊരു കുഞ്ഞ് മരണപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് റുക്‌സാന എന്ന 25കാരി അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.
പ്രസവവേദനയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ റുക്സാനയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. മൂന്ന് ആണ്‍കുഞ്ഞുങ്ങളും രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് റുക്സനായ്ക്കുണ്ടായത്. ഇതില്‍ ഒരു ആണ്‍കുട്ടിയെ ആണ് നഷ്ടപ്പെട്ടത്. പുറത്തേയ്ക്ക് വന്നതിനു മുന്‍പേ തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ നാല് കുഞ്ഞുങ്ങള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്കൊന്നും ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ല. കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ട്. ബാക്കി കുട്ടികളെയെങ്കിലും ആരോഗ്യത്തോടെ ലഭിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് കുടുംബം.