ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനയില്‍ അഞ്ച് എം.പിമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ പേര് വിവരങ്ങളടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഡല്‍ഹിയിലെ പാര്‍ലമെന്റ് അനക്‌സില്‍ പരിശോധന നടന്നുവരികയാണ്. മുഴുവന്‍ എം.പിമാരെയും കൊവിഡിനുള്ള ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കു മാത്രമാണു പാര്‍ലമെന്റിന്റ് സമ്മേളനത്തിന് പ്രവേശനം. മലയാളികള്‍ അടക്കം ഭൂരിപക്ഷം എംപിമാരും ഇന്നലെ കോവിഡ് ടെസ്റ്റിനു വിധേയമായി.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത പരീക്ഷണങ്ങളും പുതുമകളുമാണ് തിങ്കളാഴ്ച ആരംഭിച്ച് ഒക്ടോബര്‍ ഒന്നുവരെ നീളുന്ന സമ്മേളനത്തിലുണ്ടാകുക. ഇതാദ്യ മായി രാജ്യസഭാ ചെയര്‍ മാനും ലോക്‌സഭാ സ്പീക്കറും പ്രധാനമന്ത്രിയും മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും അടക്കം എല്ലാ എംപിമാരും മുഖാവരണം (മാസ്‌ക്) ധരിച്ചാകും പാര്‍ല മെന്റിലെത്തുകയും നടപടികളില്‍ പങ്കെടുക്കുകയും ചെയ്യുക.
പതിവിനു വിപരീതമായി രാജ്യസഭ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ലോക്‌സഭ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി ഏഴു വരെയു മാകും സമ്മേളിക്കുന്നത്. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ നാളെ തിരിച്ച് ലോക്‌സഭ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു ഒന്നു വ രെയും രാജ്യസഭ മൂന്നു മുതല്‍ രാത്രി ഏഴു വരെയുമായിരിക്കും. രാവിലെ 11 മുതല്‍ വൈകുന്നേരം ആറു വരെയാണ് ഇരുസഭകളുടെയും സാധാരണ പ്ര വൃത്തിസമയം.
ശൂന്യവേള 30 മിനിറ്റ് ആയി ചുരുക്കിയതു പ്രത്യേകതയാണ്. ചോദ്യോത്തര വേള ഒഴിവാക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാല്‍ നക്ഷത്ര ചിഹ്നമുള്ള ചോദ്യങ്ങള്‍ക്കു സഭയില്‍തന്നെ മന്ത്രിമാര്‍ ഉത്തരം നല്‍കും. ശനി, ഞായര്‍ ദിവസങ്ങളിലടക്കം ലോക്‌സഭയും രാജ്യസഭയും സമ്മേളിക്കുമെന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റ് മന്ദിരത്തിലും സമ്മേളന ഹാളുകളിലും സാമൂ ഹിക അകലം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.