Home-bannerKeralaNewsRECENT POSTSTop Stories
മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഒരു തൊഴിലാളി മരിച്ചു, മൂന്നു പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം:മത്സ്യ ബന്ധനത്തിനിടെ ശക്തമായ തിരയടിച്ച് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.മൂന്ന് പേരെ തമിഴ്നാട് വള്ളം രക്ഷപെടുത്തി കരക്കെത്തിച്ചു.വിഴിഞ്ഞം സ്വദേശി അബ്ദുൽ റഹ്മാൻ 47 ആണ് മരിച്ചത്.അപകടം ഇന്നലെ രാത്രി 11 മണിയോടെ .രക്ഷപെട്ടവർ വെളുപ്പിന് 3 ന് കരക്കെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.രാവിലെ നടത്തിയതെരച്ചിലിൽ മരിച്ചയാളിന്റെ മൃതദേഹം കൊല്ലം കോട് ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തി രാവിലെ 9 മണിയോടെ കരക്കെ ത്തിച്ചു. കരയിൽ നിന്നും 6 മൈൽ ഉള്ളിൽ നടന്ന അപകടത്തിൽ വള്ളം വല, എഞ്ചിൻ അടക്കം മുങ്ങിയതിനെ തുടർന്ന് 4 പേരും നീന്തിയെ ങ്കിലും മരിച്ചയാൾ അവശനായി മുങ്ങി പോകുകയായിരുന്നു.മണിക്കൂറുകൾ നീന്തിയ ശേഷമാണ് 3 പേരെയും അതുവഴി വന്ന തമിഴ്‌നാട് വള്ളം രക്ഷപെടു ത്തി കരക്കെത്തിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News