KeralaNewsNewsTop Stories

സംസ്ഥാനത്ത് മീൻ വില കുതിച്ചുയരുന്നു ; മത്തിക്കും അയലക്കും പൊന്നും വില

തൃക്കരിപ്പൂർ: സംസ്ഥാനത്ത് മീൻ വില കുതിച്ച് സർവകാല റെക്കോർഡിൽ എത്തി. മത്തിക്കും അയലക്കും പൊന്നും വിലയാണ്. കടലിൽ മീനിന്റെ ലഭ്യതക്കുറവാണ് വില കുതിക്കാൻ കാരണം. മത്സ്യസമ്പത്തിലുള്ള വൻ കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

മീൻ കിട്ടാതായതോടെ മത്തിയും അയലയും അടക്കമുള്ള മീനുകളുടെ വില 300നോട് അടുക്കുന്നു. സാധാരണക്കാരന്റെ മീനായ മത്തിയിപ്പോൾ പൊന്നും വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. കഴിഞ്ഞ ഓഖിക്കു ശേഷമാണ് മത്തിയുടെയും അയലയുടെയും ലഭ്യതയിൽ വൻ കുറവുണ്ടായതെന്നു മത്സ്യതൊഴിലാളികൾ പറയുന്നു.

ഇന്ധന ചെലവ് ഉൾപ്പെടെ വലിയ ബാധ്യത ഉണ്ടാകുന്നുവെന്ന കാരണത്താൽ ബോട്ടുകൾ കടലിൽ ഇറക്കാൻ മടിക്കുകയാണ് ഉടമകൾ. തൊഴിലാളികളും ഇതു അംഗീകരിക്കുന്നുണ്ട്. വെറും കയ്യോടെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഉള്ളതെന്നു ഇവർ പറയുന്നു.

കരയോട് ചേർന്നു ബോട്ടുകൾ നടത്തുന്ന അനധികൃത മീൻപിടിത്തവും താപനില ഉയർന്നതും മീനിന്റെ ലഭ്യത കുറവിന് കാരണമായതായാണ് വിലയിരുത്തൽ. നിരോധിത വലയുപയോഗിച്ച് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ബോട്ടുകൾ മീൻ കുഞ്ഞുങ്ങളെയടക്കം കോരിയെടുത്ത് പോകുന്നത് പരമ്പരാഗത മത്സ്യ തൊഴിലാളി കുടുംബങ്ങളെ ഏറെ ബാധിച്ചിട്ടുണ്ട്. അനധികൃത മീൻപിടിത്തത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker