ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടുത്ത മത്സ്യക്ഷാമം. ആഡ്രാ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് ഇപ്പോള്‍ പലയിടത്തും ലഭിക്കുന്നത്. ഇതിനിടെ കായംകുളത്തു നിന്ന് രാസവസ്തുക്കള്‍ കലര്‍ത്തിയ 1500 കിലോ പഴകിയ മത്സ്യം പിടികൂടി. ആന്ധ്രപ്രദേശില്‍ നിന്നും കൊണ്ടുവന്ന 1500 കിലോ ചൂരയാണ് പിടികൂടിയത്.
കായംകുളം മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാരാണ് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിച്ചത്. പ്രാഥമിക പരിശോധനയില്‍ രാസവസ്തുകള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ ശേഖരിച്ചു.