തൃശൂര്‍: ഒല്ലൂരില്‍ സ്പെയര്‍പാര്‍ട്സ് കടയ്ക്ക് തീപിടിച്ചു. കമ്പനിപടിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് കാര്‍ എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
കടയുടെ മുകളില്‍ താമസിക്കുന്ന ജീവനക്കാരാണ് ആദ്യം പുക കണ്ടത്. ഉടനെ ഷട്ടര്‍ തുറന്ന് അകത്തുകടന്ന് നോക്കിയപ്പോള്‍ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടു.
നിമിഷങ്ങള്‍ക്കുള്ളില്‍ പുക നിറയുകയും എസി പിടിപ്പിച്ചിരുന്ന ഭാഗത്തുനിന്ന് തീ പടരുകയുമായിരുന്നു. തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റ് എത്തിയാണ് തീയണച്ചത്. പടവരാട് സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News