Home-bannerKeralaNewsRECENT POSTS
വേമ്പനാട്ടു കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു; വീഡിയോ
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പാതിരാമണല്‍ ഭാഗത്തുവച്ചാണ് തീപിടിത്തമുണ്ടായത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഇതിനിടെ തീപിടിത്തത്തില്‍ നിന്ന് രക്ഷ നേടാനായി പല യാത്രക്കാരും വെള്ളത്തിലേക്ക് ചാടി. കരയില്‍ നിന്ന് സ്പീഡ് ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടു. യാത്രക്കാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും ഹൗസ് ബോട്ട് കായലിലൂടെ ഒഴുകി നീങ്ങി.
നിലവില്‍ ബോട്ട് മണ്ണില്‍ ഉറച്ചു എന്നാണ് വിവരം. ബോട്ട് മുഴുവനായി കത്തിത്തീര്‍ന്നു എന്നാണ് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. തീപിടുത്തം ഉണ്ടാവുന്നത് കണ്ടതോടെ ഫെറി ബോട്ടുകള്‍ ഓടിയടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News