കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപിടിച്ച് വീട് ഭാഗികമായി കത്തിനശിച്ചു. ആലുവ തായിക്കാട്ടുകര എസ് എന്‍ പുരം ആശാരിപറമ്പ് റോഡില്‍ ദേവി വിലാസത്തില്‍ സുരേഷിന്റെ വീടാണ് കത്തി നശിച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സുരേഷിന് പൊള്ളലേറ്റു. സുരേഷിന്റെ മകളേയും കുഞ്ഞിനേയും ഉടന്‍ തന്നെ പുറത്തേയ്ക്ക് കൊണ്ടുപോയത് രക്ഷയായി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.
ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, അലമാരി, കട്ടില്‍, മേശ എന്നിവയാണ് കത്തിനശിച്ചത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ആലുവയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ദുരന്തം ഒഴിവാക്കാനായത്. തീ അണയ്ക്കുന്നതിനിടെ പരിക്കേറ്റ സുരേഷിനെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News