Home-bannerNationalNewsRECENT POSTS
മുംബൈയില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു
മുംബൈ: മുംബൈയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരണപ്പെട്ടു. മുംബൈ നഗരത്തിലെ കൊളാബയില്‍ മെരി വെതര്‍ റോഡില്‍ താജ്മഹല്‍ ഹോട്ടലിന് സമീപമുള്ള ചര്‍ച്ചില്‍ ചേംബര്‍ ബില്‍ഡിങ്ങിലെ മൂന്നാം നിലയ്ക്കാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിത്തമുണ്ടായത്. വാര്‍ത്ത ഏജന്‍സി ആയ എഎന്‍ഐ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
15 പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്ക് പരിക്കേറ്റു. അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തോട് ചേര്‍ന്ന് സ്റ്റീല്‍ ഗോവണിയിലൂടെ കയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ജനാലകളിലൂടെ കറുത്ത പുക വമിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News