KeralaNewsRECENT POSTS
റോഡില്‍ തുപ്പിയാല്‍ ഇനിമുതല്‍ പിഴ അടയ്‌ക്കേണ്ടി വരും; കുറഞ്ഞ പിഴ 500
കോഴിക്കോട്: കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലേയും റോഡില്‍ തുപ്പിയാല്‍ ഇനിമുതല്‍ പിഴ അടക്കേണ്ടിവരും. നഗരം ശുചിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് പറഞ്ഞു.
കുറഞ്ഞത് അഞ്ഞൂറ് രൂപയായിരിക്കും പിഴയടക്കേണ്ടി വരിക. മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നതും കര്‍ശനമായി നിരോധിക്കുമെന്നും അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മലാപ്പറമ്പില്‍ ജംഗ്ഷനില്‍ നടുറോഡില്‍ തുപ്പിയ ആളില്‍ നിന്നും പിഴ ഈടാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News