തിരുവനന്തപുരം: ഒരു മണിക്കൂറില്‍ കൊവിഡ് ഫലം അറിയാനാവുന്ന ഫെലൂദ പരിശോധന കേരളത്തിലും ആരംഭിക്കുന്നു. ഫെലൂദ പരിശോധന കിറ്റ് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഫെലൂദ പരിശോധന വന്നല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് പിന്നെ വേണ്ടിവരില്ല. ഫെലൂദ പരിശോധനാ കിറ്റ് എത്തിക്കുന്നത് സംബന്ധിച്ച് കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി. 500 രൂപ എന്നതായിരിക്കും വില എന്നാണ് സൂചന. പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ച് കൊണ്ടുള്ള കൊവിഡ് ടെസ്റ്റാണ് ഇത്.
ചെലവ് കുറഞ്ഞ കൊവിഡ് ടെസ്റ്റ് എന്ന നിലയിലാണ് ഫെലൂദ ടെസ്റ്റ് പരിഗണിക്കുന്നത്. രാജ്യത്ത് ഫെലൂദ കിറ്റ് ലഭ്യമാക്കുമെന്ന് ഒക്ടോബര്‍ ആദ്യം കേന്ദ്ര ആരോഗ്യ മന്ത്രി ഗര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് കിറ്റ് വികസിപ്പിച്ചത്.
ടാറ്റ് കോണ്‍ഗ്ളോമെറെയ്റ്റ് ആണ് ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ഫെലൂദ കിറ്റ് നിര്‍മിക്കുന്നത്. വ്യവസായിക അടിസ്ഥാനത്തില്‍ കിറ്റ് നിര്‍മിക്കാനുള്ള അനുമതി ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു.