News
മകളെ ശല്യം ചെയ്ത യുവാവിനെ പാട്ടാപ്പകല്‍ നാട്ടുകാരുടെ കണ്‍മുന്നല്‍വെച്ച് പിതാവ് അടിച്ചു കൊലപ്പെടുത്തി
ചെന്നൈ: മകളെ ശല്യം ചെയ്ത യുവാവിനെ അടിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. പരനൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പിതാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ പ്രദേശത്ത് താമസിക്കുന്ന രാജേഷ് (22) എന്ന യുവാവിനെയാണ് പട്ടാപ്പകല്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ അടിച്ചു കൊലപ്പെടുത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യരുതെന്ന് പിതാവ് മുന്‍പു മൂന്നു വട്ടം രാജേഷിനു താക്കീതു നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പലചരക്കു കടയില്‍ പോയി മടങ്ങിയ പെണ്‍കുട്ടിയെ യുവാവ് വീണ്ടും ശല്യം ചെയ്യുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് രോക്ഷാകുലനായ പിതാവ് സമീപത്തെ ജംഗ്ഷനില്‍ എത്തുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് പിതാവിനെ പോലീസിന് കൈമാറിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News