വിശാഖപട്ടണം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന് മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകന് ജലരാജുവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് വീര രാജുവാണ് പോലീസില്‍ കീഴടങ്ങിയത്.
പിതാവുമായി വഴക്കിട്ട ശേഷം മകന് വീട്ടിലെ കാര്‍പോര്‍ച്ചില്‍ ഇരിക്കുമ്പോള്‍ വീര രാജു പിന്നിലൂടെ വന്ന് തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവിയില്‍ ഈ ക്രൂരതയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു.
പിതാവിന്റെ അടിയേറ്റ മകന് ഉടന്‍തന്നെ നിലത്തുവീണു. മരണം ഉറപ്പാക്കാന്‍ വീര രാജു പല തവണ മകനെ അടിച്ചു. കാര്‍പോര്‍ച്ചില്‍ രക്തത്തില്‍കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്നും വിശാഖപട്ടണം വെസ്റ്റ് പോലീസ് ഓഫീസര്‍ പറഞ്ഞു.