ഇടുക്കിയില്‍ കര്‍ഷകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു
രാജകുമാരി: കടബാധ്യതയേത്തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പൂപ്പാറ മുള്ളംതണ്ട് സ്വദേശി സന്തോഷ്(45) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ തോക്കില്‍ നിന്നും തലയ്ക്ക് നിറയൊഴിച്ചായിരുന്നു മരണം.ഭാര്യ രജനിയും മകന്‍ അര്‍ജുനും വീടിന് സമീപമുള്ള കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സന്തോഷ് മുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി.23 സെന്റ് സ്ഥലമാണ് സന്തോഷിന് സ്വന്തമായുണ്ടായിരുന്നത്. വീടിനടുത്ത് സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്തു വരികയായിരുന്നു.സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് അടുത്തിടെയായി സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് നാലു ലക്ഷത്തോളം രൂപ വായ്പയെടുത്തതായും വിവരങ്ങളുണ്ട്.സന്തോഷ് വര്‍ഷങ്ങളായി വീട്ടില്‍ തോക്ക് സൂക്ഷിച്ച് വരുകയാണ്. തോക്കിന് ലൈസന്‍സില്ലെന്ന് പോലീസ് അറിയിച്ചു.കോട്ടയത്തു നിന്നുള്ള ഫോറന്‍സിക് സംഘമെത്തി വിശദമായ പരിശോധനകള്‍ നടത്തിയശേഷം മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.