25.7 C
Kottayam
Sunday, September 29, 2024

മതിയായില്ലേ…! ഇനിയെങ്കിലും ദുബെയെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന് ആരാധകര്‍

Must read

ഗയാന: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനം ചര്‍ച്ചയാക്കി വീണ്ടും ആരാധകര്‍. ഇന്നലെ ഇംഗ്ലണ്ടിനെതിരെ ഏഴാമനായാണ് ശിവം ദുബെയെ ഇന്ത്യ ബാറ്റിംഗിനയച്ചത്. ആദില്‍ റഷീദ് എറിഞ്ഞ ഇന്ത്യൻ ഇന്നിംഗ്സിലെ പതിനാലാം ഓവറില്‍ രോഹിത് ശര്‍മ പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് പകരം ക്രീസിലെത്തിയത്.

സ്പിന്നര്‍മാരായ ആദില്‍ റഷീദും ലിയാം ലിവിംഗ്‌സ്റ്റണും ഇന്ത്യന്‍ സ്കോറിംഗിന് ബ്രേക്കിട്ടപ്പോള്‍ സ്പിന്നര്‍മാരുടെ അന്തകനെന്ന് പേര് കേട്ട ശിവം ദുബെയെ ആ സമയം ബാറ്റിംഗിനിറക്കാതിരുന്ന ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ പതിനാറാം ഓവറില്‍ സൂര്യകുമാര്‍ പുറത്തായപ്പോഴാകട്ടെ ബാറ്റിംഗില്‍ ഇതുവരെ ഫോമിലാവാതിരുന്ന രവീന്ദ്ര ജഡേജയെ ബാറ്റിംഗിനയച്ച് ശിവം ദുബെയെ ടീം മാനേജ്മെന്‍റ് സംരക്ഷിക്കുന്നതാണ് ആരാധകര്‍ പിന്നീട് കണ്ടത്. ഒടുവില്‍ പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ മാത്രമാണ് മറ്റ് വഴിയില്ലാതെ ദുബെയെ ക്രീസിലെത്തിയത്.

ക്രിസ് ജോര്‍ദ്ദാന്‍റെ നേരിട്ട ആദ്യ പന്തില്‍ പുറത്തായി ദുബെ ഒരിക്കല്‍ കൂടി ഇന്ത്യയുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി. ഓള്‍ റൗണ്ടര്‍, ഇടം കൈയന്‍ ബാറ്റര്‍, വിന്‍ഡീസിലെ സ്പിന്‍ പിച്ചില്‍ സ്പിന്നർമാരുടെ അന്തകന്‍ എന്നീ വിശേഷണങ്ങളോടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുന്ന ദുബെയെ എന്തുകൊണ്ടാണ് ഇന്ത്യ മാറ്റി പരീക്ഷിക്കാന്‍ തയാറാവാത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഓള്‍ റൗണ്ടറായി ടീമില്‍ തുടരുന്ന ദുബെ ഈ ലോകകപ്പില്‍ ഇതുവരെ ബൗള്‍ ചെയ്തത് ഒരു ഓവര്‍ മാത്രമാണ്. ദുബെക്ക് പകരം സ്പെഷലിസ്റ്റ് ബാറ്റര്‍മാരായി ടീമിലുള്ള മലയാളി താരം സഞ്ജു സാംസണോ യശസ്വി ജയ്സ്വാളിനോ ഒരു തവണ പോലും അവസരം നല്‍കാതെയാണ് ടീം വീണ്ടും വീണ്ടും ദുബെയില്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്ന് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.

നാളെ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിലും വിജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തയാറാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. വിരാട് കോലി ഓപ്പണിംഗില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്ചാത്തലത്തില്‍ ഓപ്പണറായി യശസ്വി ജയ്സ്വാളിനെ പരീക്ഷിക്കാനോ മധ്യനിരയില്‍ ശിവം ദുബെയെ മാറ്റി സഞ്ജു സാംസണെ കളിപ്പിക്കാനോ ഇതുവരെ തയാറവാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകർ ചോദിക്കുന്നത്. റിങ്കു സിംഗിനെപ്പോലെ തികഞ്ഞൊരു ഫിനിഷറെ റിസര്‍വ് താരമാക്കിയാണ് ഓള്‍ റൗണ്ടറെന്ന ലേബലില്‍ ശിവം ദുബെയ്ക്ക് 15 അംഗ ടീമില്‍ അവസരം നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

സി.പി.എമ്മിനെ ഞെട്ടിച്ച് അൻവർ, നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി  

മലപ്പുറം : പി.വി.അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി വൻ ജനാവലിയാണ് നിലമ്പൂരിലെ ചന്തക്കുന്നിലെത്തിയത്. സിപിഎം...

ടൂത്ത് പേസ്റ്റ് കവറിൽ ചെറിയ അനക്കം, തുറന്നപ്പോൾ പുറത്ത് ചാടിയത് മുതലക്കുഞ്ഞുങ്ങൾ, അറസ്റ്റ്

മുംബൈ: ടൂത്ത് പേസ്റ്റ് കവറിനുള്ളിൽ ചെറിയ അനക്കം. കസ്റ്റംസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത് മുതലകൾ. മുംബൈ വിമാനത്താവളത്തിലാണ് മുതല കുഞ്ഞുങ്ങളുമായി എത്തിയ രണ്ട് യാത്രക്കാരെ കസ്റ്റംസ് പിടികൂടി പൊലീസിന് കൈമാറി. ഹാൻഡ് ബാഗിൽ...

Popular this week