FeaturedHome-bannerKeralaNews

കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ

കുമളി:തമിഴ്‌നാട് കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ.വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്.സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാടുവിട്ടതാകമെന്ന് പോലീസ് പറഞ്ഞു.
ഇവരെ കാണാതായതായി പോലീസിൽ പരാതി ഉണ്ടായിരുന്നു.

കുമളി – കമ്പം പ്രധാന പാതയോടു ചേർന്ന് കൃഷിയിടത്തിലാണ് കാർ കിടന്നിരുന്നത്. കാറിന്റെ ഡ്രൈവിങ് സീറ്റിലും മുൻ സീറ്റിലുമാണ് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹം പിൻസീറ്റിൽ വിൻഡോ ഗ്ലാസിൽ മുഖം ചേർത്തുവച്ച നിലയിലാണ്.

കാറിനു സമീപത്തുനിന്ന് ഇവർ കഴിച്ചതെന്നു കരുതുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കാറിനുള്ളിൽ ചോര ഛർദ്ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റുന്നതിനായി ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button