തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് 19 രോഗബാധയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് ആര്‍ബിഐ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെയും മുതലെടുക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്.
<p>വായ്പ തിരിച്ചടവുകളില്‍ മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി ബാങ്കിന്റെ പേരില്‍ വ്യാജഫോണ്‍ വിളികളിലൂടെയാണ് പുതിയ കബളിപ്പിക്കല്‍. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍, ഒടിപി എന്നിവ ചോദിച്ചറിഞ്ഞാണ് അക്കൗണ്ടില്‍ നിന്നുള്ള പണം തട്ടിയെടുക്കുന്നത്.</p>
<p>വായ്പ തിരിച്ചടവുകളില്‍ മൊറട്ടോറിയം ലഭിക്കാന്‍ ബാങ്കുകളുമായി നേരിട്ടോ, പാസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖയുടെ ഫോണ്‍ നമ്പരിലോ, ഒഫീഷ്യല്‍ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലോ മാത്രം ബന്ധപ്പെടുക.</p>
<p>യാതൊരു കാരണവശാലും ബാങ്കിന്റെ പേരില്‍ വരുന്ന ഫോണ്‍ വിളികളോട് പ്രതികരിക്കരുത്. മാത്രമല്ല വ്യാജവെബ്സൈറ്റുകളില് ലഭ്യമാകുന്ന ബാങ്കുകളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകളിലും ബന്ധപ്പെടാതിരിക്കുക. ഇത്തരത്തില്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ജില്ലാ സൈബര്‍സെല്ലുകളില്‍ ബന്ധപ്പെടേണ്ടതാണ്.</p>