EntertainmentNews
മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചു! വ്യാജവാര്‍ത്തക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ്
തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെതിരേ കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം. മോഹന്‍ലാലിന്റെ സിനിമയിലെ ഒരു ദൃശ്യം ഉള്‍പ്പെടുത്തി ”തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കൊറോണ ബാധിച്ച് അന്തരിച്ചു” എന്ന തരത്തില്‍ ഒരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
<p>വാര്‍ത്ത വൈറലായതോടെ കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പരാതി. സംഭവം എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ ഒരു മാധ്യമത്തിനോട് പറഞ്ഞു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News