26.5 C
Kottayam
Wednesday, May 1, 2024

പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം

Must read

ചെന്നൈ: പ്രശസ്ത ഗായിക എസ്. ജാനകി മരിച്ചുവെന്ന സമൂഹിക മാധ്യമ പ്രചരണം. ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടു എന്ന വ്യാജവാര്‍ത്തയാണ് പ്രചരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും കുടുംബം അറിയിച്ചു.

സമൂഹമാധ്യമങ്ങളില്‍ ജാനകി മരണപ്പെട്ടു എന്ന് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ ഗായകരടക്കമുള്ളവര്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഗായകന്‍ മനോ മരണവാര്‍ത്ത തെറ്റാണെന്ന് അറിയിക്കുകയും ചെയ്തു. ”ജാനകിയമ്മയോട് സംസാരിച്ചു. അവര്‍ ഇപ്പോള്‍ മൈസൂരിലാണ്. പൂര്‍ണ ആരോഗ്യവതിയാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക”.- മനോ ട്വീറ്റ് ചെയ്തു. നടന്‍ മനോബാലയും വിഷയ സംബന്ധിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം വാര്‍ത്തക്കെതിരെ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആരായാലും അത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാപ്രവര്‍ത്തകരെ അന്ധമായി സ്‌നേഹിക്കുന്ന ആരാധകരുണ്ടാകാം. അവര്‍ക്ക് ഇത്തരം വാര്‍ത്തകള്‍ ഹൃദയസ്തംഭനം വരെ വരുത്തിയേക്കാം. സോഷ്യല്‍ മീഡിയ പോസിറ്റീവായി ഉപയോഗിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2017 ഒക്ടോബറിലാണ് ജാനകിയമ്മ പാട്ട് നിര്‍ത്തിയത്. മൈസൂരുവില്‍ ഇന്നലെ നടന്ന സ്വകാര്യ പരിപാടിയിലാണ് ജാനകി തന്റെ അവസാന ഗാനം ആലപിച്ചത്. മൈസൂരു മാനസ ഗംഗോത്രി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സില്‍ ഹര്‍ഷാരവം ഏറ്റ് വാങ്ങിയാണ് ജാനകിയമ്മ തന്റെ അവസാന ഗാനം പാടിയത്. കഴിഞ്ഞവര്‍ഷം ‘പത്തുകല്‍പ്പനകള്‍’ എന്ന മലയാളസിനിമയില്‍ പാടിയശേഷം സംഗീതജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതാണ്. എന്നാല്‍, മൈസൂരു മലയാളിയായ മനു ബി. മേനോന്‍ നേതൃത്വംനല്‍കുന്ന സ്വയംരക്ഷണ ഗുരുകുലം, എസ്. ജാനകി ചാരിറ്റബിള്‍ ട്രസ്റ്റ് മൈസൂരു എന്നിവയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായത്.

1957ല്‍ 19ാം വയസ്സില്‍ ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് എസ് ജാനകി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, കന്നട, തമിഴ് ഉള്‍പ്പെടെപത്തിലധികം ഭാഷകളില്‍ 20,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നാലു തവണ ഏറ്റവും നല്ല പിന്നണി ഗായികക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week