മുഖസൗന്ദര്യത്തിനായി പല തരം ഫേസ് പാക്കുകൾ ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ മുട്ട ഉപയോഗിച്ചുള്ള ഫേസ് പാക്ക് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?. മുഖത്തെ ചുളിവുകൾ, കറുത്തപാടുകൾ എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ ഇതാ.
മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് മിശ്രിതം നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഇത് നല്ല പോലെ ഉണങ്ങിയ ശേഷം മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിന് കട്ടി നൽകുന്നതിനും ടോൺ ചെയ്യുന്നതിനും മുട്ടയുടെ വെള്ള സഹായിക്കും. നാരങ്ങ നീര് ഒരു ശക്തമായ ആസ്ട്രിജൻ്റ് ആണ്. ഇത് ബാക്ടീരിയയ്ക്ക് കാരണമാകുന്ന മുഖക്കുരുവിനെ ചെറുക്കുകയും ചർമ്മത്തിൻ്റെ നിറം കുറയുന്നത് നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നു.
ഒരു മുട്ടയുടെ മഞ്ഞക്കരു, ഒരു ടീസ്പൂൺ തേൻ, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഈ മൂന്ന് ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ബദാം ഓയിൽ മുഖക്കുരുവിനെ തടയുക മാത്രമല്ല, ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.