ഫേസ്ബുക്കിന്റെ ഔദ്യോഗിക കോര്‍പറേറ്റ് ട്വിറ്റര്‍ അക്കൗണ്ടായ @facebook ഹാക്ക് ചെയ്യപ്പെട്ടു. ‘അവര്‍ മൈന്‍’ എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നില്‍. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ മുപ്പത് മിനിട്ടിനകം സാധാരണ ഗതിയിലേക്ക് മാറി. വെള്ളിയാഴ്ച ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടില്‍ ഹാക്കര്‍മാര്‍ ‘ ഹായ് ഞങ്ങള്‍ അവര്‍ മൈന്‍ ആണ്. ഫേസ് ബുക്ക് ഹാക്ക് ചെയ്യാന്‍ കഴിയുമെങ്കിലും അവരുടെ സുരക്ഷ ട്വിറ്ററിനേക്കാള്‍ മികച്ചതാണെന്നും കുറിച്ചു. (Hi, we are O u r M ine, Well, even face book is hacked but at least their security betterr than Twittr.)
മുന്‍പ് പലതവണ ട്വിറ്റര്‍ അക്കൗണ്ടുകള്‍ അവര്‍ മൈന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ട്വിറ്റര്‍ ഉടമ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഉള്‍പ്പെടെ നാഷണല്‍ ഫുട്ബോള്‍ ലീഗ് ടീമുകളുടേയും അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം അവര്‍ മൈന്‍ ഹാക്ക് ചെയ്തിരുന്നു. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതു വഴി സ്വന്തം സൈബര്‍ സുരക്ഷ സേവനങ്ങള്‍ വില്‍ക്കുകയാണ് അവര്‍ മൈന്‍ ഹാക്കര്‍ സംഘത്തിന്റ ലക്ഷ്യം.