മാന്നാർ : ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തില്‍ രശ്മിനായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറില്‍ നിന്ന് ഒൻപതര ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായിരിക്കുന്നത്.
പണം നിക്ഷേപിച്ച് ആദ്യത്തെ നാല് മാസം പലിശയായി കുറച്ച് പണം നല്‍കിയിരുന്നു. പിന്നീട് പണം ഒന്നും നല്‍കിയില്ല. തുടർന്ന് ത്രേസ്യാമ്മ മാന്നാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറമെ തെലങ്കാനയില്‍ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായർക്ക് എതിരെ കേസുകള്‍ നിലവിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News