Home-bannerKeralaNewsRECENT POSTS
വിവിധ സര്‍വ്വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
കോട്ടയം: മഴയും പ്രളയക്കെടുതികളും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളുടെ നാളത്തെ പരീക്ഷകള്‍ മാറ്റി. കേരള, മഹാത്മാഗാന്ധി, ആരോഗ്യ സര്‍വകലാശാല പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്.
ഈ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (ഓഗസ്റ്റ്- 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇതോടൊപ്പം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളില്‍ ഈ മാസം 14നു നടത്താനിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും മാറ്റിവച്ചതായി രജിസ്ട്രാര്‍ ഡോ. കെ സാബുക്കുട്ടന്‍ അറിയിച്ചു.
ആരോഗ്യസര്‍വകലാശാല നാളെയും മറ്റന്നാളും (13,14) നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News