30 C
Kottayam
Friday, May 17, 2024

എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട: കാെവിഡ് രാേഗികൾ

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ജൂൺ 7 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 25 വയസ്സുള്ള പെരുമ്പാവൂർ സ്വദേശി, ജൂൺ 7 ന് കസാഖിസ്ഥാൻ കൊച്ചി വിമാനത്തിലെത്തിയ 37 വയസ്സുള്ള ബിഹാർ സ്വദേശി, 37 വയസ്സുള്ള രണ്ട് തമിഴ്നാട് സ്വദേശികൾ,

ജൂൺ 16ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 49 വയസ്സുള്ള ആലങ്ങാട് സ്വദേശി എന്നിവർക്കും കൂടാതെ വെങ്ങോല സ്വദേശിയായ 32 വയസ്സുള്ള സിവിൽ പോലീസ് ഉദ്യോഗസ്ഥനും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. കളമശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം കോവിഡ് കെയർ സെന്ററുകളിൽ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കൂടുതൽ പേരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നു. നിലവിലെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിൾ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.

• മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശിയും, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശിയും ഇന്ന് രോഗമുക്തി നേടി. മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയെ രോഗമുക്തി നേടിയതിനെ തുടർന്ന് ഡിസ്ച്ചാർജ് ചെയ്തു.

• ഇന്ന് 775 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്. ഇതിൽ 10174 പേർ വീടുകളിലും, 442 പേർ കോവിഡ് കെയർ സെന്ററുകളിലും, 1416 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

പത്തനംതിട്ട

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് (18) 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1) ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി.2) ജൂണ്‍11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ 57 വയസുകാരി.3) ജൂണ്‍ ഏഴിന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ മഠത്തുഭാഗം സ്വദേശിയായ 61 വയസുകാരന്‍.

4)ജൂണ്‍ ആറിന് ബഹ്‌റനില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 42 വയസുകാരന്‍. 5) ജൂണ്‍13 ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 68 വയസുകാരന്‍.6) ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 28 വയസുകാരന്‍.

7) ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 43 വയസുകാരന്‍.8) ജൂണ്‍ 10ന് റിയാദില്‍ നിന്നും എത്തിയ തോന്ന്യാമല സ്വദേശിയായ 32 വയസുകാരന്‍.9) ജൂണ്‍ മൂന്നിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 56 വയസുകാരന്‍.10) ജൂണ്‍ ഒന്നിന് ദുബായിയില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശിനിയായ ഒരു വയസുകാരി.

11) ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തിയ ഈസ്റ്റ് ഓതറ സ്വദേശിയായ 52 വയസുകാരന്‍ എന്നിവരാണ് ഇന്ന് (18) രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവര്‍.
ജില്ലയില്‍ ഇതുവരെ ആകെ 160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും, കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് (18) ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നാലു പേര്‍ രോഗവിമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആണ്.
നിലവില്‍ ജില്ലയില്‍ 107 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 104 പേര്‍ ജില്ലയിലും, മൂന്നു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 45 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ആറു പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 60 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 125 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്(18) പുതിയതായി 20 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 567 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3381 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1168 പേരും നിലവില്‍ നിരീക്ഷണത്തിലാണ്.

തിരുവനന്തപുരം

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

40 വയസുള്ള പുരുഷൻ, വിളപ്പിൽ ശാല സ്വദേശി, ജൂൺ 9 ന് ദോഹയിൽ നിന്ന് എത്തി.

66 വയസുള്ള പുരുഷൻ, പൂവാർ , 7 ന് മുംബൈയിൽ നിന്ന് ട്രെയിനിൽ എത്തി.

58 വയസുള്ള പുരുഷൻ, പാറശാല, ജൂൺ 15 ന് സൗദിയിൽ നിന്ന് എത്തി.

33 വയസ്, പുരുഷൻ, മണക്കാട്, സൗദിയിൽ നിന്ന് എത്തി.

31 വയസ്, പുരുഷൻ, കല്ലമ്പലം, റിയാദിൽ നിന്ന് എത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week