ന്യൂഡല്‍ഹി: ഫ്ലിപ്‌കാര്‍ട്ടിന് 150 കോടി അമേരിക്കന്‍ ഡോളര്‍ പിഴയിടാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ നിക്ഷേപ നിയമങ്ങള്‍ തെറ്റിച്ചതിനാലാണ് പിഴ. കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ ഫ്ളിപ്‌കാര്‍ട്ടിന് ഷോകോസ് നോട്ടീസ് അയച്ചിരുന്നു.
ഓണ്‍ലൈന്‍ വാണിജ്യരംഗത്തെ ഭീമന്മാരായ ഫ്ലിപ്‌കാര്‍ട്ടും ആമസോണും വര്‍ഷങ്ങളായി വിദേശനിക്ഷേപങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ മറികടക്കുന്നതിന് നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുറെക്കാലമായി ഇ ഡി അന്വേഷണത്തിലായിരുന്നു.വിദേശ വെബ്സൈറ്റായ ഡബ്ളിയു എസ് റീട്ടെയിലുമായി ചേര്‍ന്ന് തങ്ങളുടെ സാധനങ്ങള്‍ അവരുടെ സൈറ്റ് വഴി വിറ്റുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്ലിപ്കാര്‍ട്ട് തിരിമറി കണ്ടെത്തിയെന്നാണ് വിവരം.