ഹൈദരാബാദ്: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്‌ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ആക്ടിവിസ്റ്റുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പോസ്റ്റ്‌മോര്‍ട്ടം ദൃശ്യങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ആണ് സംഭവം.
അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌ക്കരിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രതികള്‍ പോലീസില്‍ നിന്ന് തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലിസ് വ്യക്തമാക്കുന്നു. ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനര്‍മാരായ ജോലു ശിവ (20), ജോലു നവീന്‍ (20), ചിന്തകുണ്ട ചെന്നകേശവലു എന്നിവരെയാണ് തെലുങ്കാന പൊലീസ് കൊല്ലപ്പെടുത്തിയത്.വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയര്‍ന്നത്. അതേസമയം കേസിലെ നാല് പ്രതികളെയും വെടിവച്ച് കൊന്ന തെലങ്കാന പൊലീസിന് അഭിനന്ദന പ്രവാഹം. വാര്‍ത്ത വന്ന മിനിറ്റുകള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമുണ്ടായത്.