KeralaNews

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ ക്ലാസുകൾ തിങ്കളാഴ്ച്ച തുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ(school classes) തിങ്കളാഴ്ച്ച (monday)മുതൽ തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സർവേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്.

അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെ ആണ് തുടങ്ങുന്നത്.

കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കി ക്ലാസുകൾ അന്ന് തുടങ്ങിയിരുന്നു

ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോൾ സ്കൂളുകളിലെ ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകൾ നടത്തുന്നത് . ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാണ് പഠനം.

കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നില്ല. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button