ഈ എട്ട് ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്തോളൂ

മുംബൈ: ഗൂഗിൾ ആപ്ലിക്കേഷനുകളിൽ എക്കാലവും പ്രശ്നക്കാരായ ‘ജോക്കർ ട്രബിൾസ്’ അഥവാ ‘ജോക്കർ വൈറസ്’ വീണ്ടും തിരിച്ചെത്തി. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകരാണ് ഗൂഗിൾ പ്ലേ സ്റ്റോറിലെ പുതിയ 8 ജോക്കർ മാൽവെയർ-ലെയ്സ്ഡ് ആപ്ലിക്കേഷനുകളെ കണ്ടെത്തിയത്. ആൻഡ്രോയിഡ് ഉപകരണങ്ങളെ നിരന്തരം ടാർഗെറ്റുചെയ്യുന്ന ഏറ്റവും സ്ഥിരമായ വൈറസുകളിൽ ഒന്നാണ് ‘ജോക്കർ വൈറസ്’.

ഓരോ കുറച്ച് മാസത്തിലും ഡാറ്റ മോഷ്ടിക്കുന്ന വൈറസുകൾ നിരന്തരം അതിന്റെ കോഡിങ്ങിൽ മാറ്റം വരുത്തിയോ, നിർവ്വഹണ രീതികളിൽ മാറ്റം വരുത്തിയോ ഗൂഗിളിന്റെ ഔദ്യോഗിക അപ്ലിക്കേഷൻ സ്റ്റോറിലേക്ക് പ്രവേശിക്കുന്നു. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബുകളിലെ ഗവേഷകർ പറയുന്നതനുസരിച്ച്, എസ്എംഎസ്, കോൺടാക്റ്റ് ലിസ്റ്റ്, ഡിവൈസ് വിവരങ്ങൾ, ഒടിപികൾ എന്നിവ ജോക്കർ വൈറസുകൾക്ക് അതിവേഗത്തിൽ മോഷ്ടിക്കാൻ സാധിക്കും. അതിലുപരി ഉപയോക്താക്കളുടെ മൊബൈൽ ഡാറ്റ മോഷ്ടിക്കുന്നത്തിനും ജോക്കർ വൈറസുകൾക്ക് സാധിക്കും.

വിവരം ലഭ്യമാകുന്നതിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഈ അപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്യുന്നുണ്ടെങ്കിലും ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താക്കൾ ഫോണിൽനിന്നും പൂർണ്ണമായും അൺ ഇൻസ്റ്റാൾ ചെയ്യുന്നത് വരെ ജോക്കർ വൈറസുകൾ ഫോണുകളിൽ തുടർന്ന് മേൽപ്പറഞ്ഞ നടപടികൾ തുടരും.

ഓക്സിലറി മെസ്സേജ് , ഫാസ്റ്റ് മാജിക് എസ് .എം.എസ്, ഫ്രീ ക്യാം സ്കാനർ, സൂപ്പർ മെസ്സേജ്, എലമെന്റ് സ്കാനർ, ഗോ മെസ്സേജ്, ട്രാവൽ വോൾപേപ്പർസ് , സൂപ്പർ എസ് .എം.എസ് എന്നിവയാണ് നീക്കംചെയ്യേണ്ട 8 അപ്ലിക്കേഷനുകൾ.