തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് അവധി ബാധകമെന്നും, അധ്യാപകര്‍ സ്‌കൂളില്‍ എത്തണമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് അറിയിച്ചു.
അടുത്ത അധ്യായന വര്‍ഷത്തേയ്ക്കുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അധ്യാപകര്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. നിലവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News