ന്യൂഡല്‍ഹി: ഉത്തരക്കടലാസില്‍ എന്തെങ്കിലും എഴുതി നിറയ്ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ ഉപദേശം. വിദ്യാഭ്യാസ ഡയറക്ടര്‍ കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് ഇത്തരത്തില്‍ ഉപദേശം നല്‍കി പുലിവാലു പിടിച്ചത്.
ഡല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ (ഡിഒഇ) ഉദിത് റായ് ആണ് ഉപദേശം നല്‍കി കുടുങ്ങിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമര്‍ശനവുമായി ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
കുട്ടികളോട് കോപ്പി അടിക്കാനും വീഡിയോയില്‍ പറയുന്നുണ്ട്. സിബിഎസ്ഇ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഒഇ വെളിപ്പെടുത്തി.
https://twitter.com/i/status/1362475393324699648
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News