Home-bannerKeralaNewsRECENT POSTS

സൂര്യഗ്രഹണ സമയത്ത് കുറവിലങ്ങാട്ട് പായസ വിതരണം നടത്തി

കോട്ടയം: സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാന്‍ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിന്റെ ഭാഗമായി ഗ്രഹണം കാണാന്‍ കുറവിലങ്ങാട് ദേവമാത കോളേജില്‍ എത്തിയവര്‍ക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയില്‍ എത്തിയ സമയത്തായിരുന്നു പായസം വിതരണം. കോളജില്‍ ഒത്തുകൂടിയ നിരവധിയാളുകള്‍ പായസം ആസ്വദിച്ച് കുടിച്ചു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസവും ഉണ്ടായിരുന്നു. ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാന്‍ വേണ്ടിയാണ് പായസവിതരണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

സൂര്യഗ്രഹണം കാണാനെത്തുന്നവര്‍ക്ക് സേവനത്തിനായി വിദ്യാര്‍ഥികളടക്കമുള്ള 100 വോളണ്ടിയര്‍മാരെ ക്രമീകരിച്ചിരുന്നു. വിവിധ ടെലിസ്‌കോപ്പുകളുടെ മാതൃകകളുടെ പ്രദര്‍ശനവും ദേവമാത കോളേജില്‍ ഒരുക്കിയിരുന്നു. കേരളത്തില്‍ ആകാശവിസ്മയമായി വലയസൂര്യഗ്രഹണം ദൃശ്യമായത് വടക്കന്‍ ജില്ലകളിലാണ്. മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. കാസര്‍ഗോഡ് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.27 ന് പാരമ്യത്തിലെത്തി. മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണമായി 11.15 വരെ ദൃശ്യമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker