തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി വിജിലന്‍സ് പരിശോധന.തെരഞ്ഞെടുക്കപ്പെട്ട 45 എയിഡഡ് സ്‌കൂളുകളിലും 15 പൊതുവിദ്യാഭ്യാസ ഓഫീസിലുമാണ് പരിശോധന.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സ്‌കൂള്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വന്‍ തുക വാങ്ങുക, എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നല്‍കുന്നതില്‍ നടക്കുന്ന വ്യാപക ക്രമക്കേടുകള്‍, റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്തുന്നതിന് വേണ്ട ഫയലുകളില്‍ കൃത്യമായ കാരണം കൂടാതെ മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
നിയമന അംഗീകാരത്തിനായി വലിയ തുകകള്‍ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണല്‍ ഓഫീസ് ജീവനക്കാര്‍ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലന്‍സ് വിശദീകരിക്കുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തുന്നത്.
ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ച ഒരു ലക്ഷം രൂപ കണ്ടെടുത്തു.വിവിധിയിടങ്ങളില്‍ നിന്നായ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് സൂചന. വൈകുന്നേരത്തോടെ റെയിഡിന്റെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടും.
അധ്യാപക തസ്തിക സ്ഥിരപ്പെടുത്താന്‍ പണം വാങ്ങുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്ററി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തി.